Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Action Demanded

Kollam

അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ; ന​ട​പ​ടി വേ​ണമെന്ന്

ക​ണ്ണ​ന​ല്ലൂ​ര്‍: പെ​രു​മ്പു​ഴ​യ്ക്ക് സ​മീ​പം ഷാ​പ്പ് മു​ക്ക്, മൃ​ഗാ​ശു​പ​ത്രി മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ തു​ട​ർക്ക​ഥ​യാാ​യി. ര​ണ്ടി​ട​ങ്ങ​ളി​ലു​മാ​യി ഈ​യാ​ഴ്ച നാ​ല് അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

പെ​രു​മ്പു​ഴ ഷാ​പ്പ്മു​ക്കി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മു​ള​വ​ന പു​ന്ന​ത്ത​ടം സ്വ​ദേ​ശി ബ​ഷീ​റി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നും ആ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ട്ടോ​യി​ല്‍ പെ​ട്ടി ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വാ​ഹ​നം തു​ട​ര്‍​ന്ന് കാ​റി​ലും ഇ​ടി​ച്ചു. ഇ​ടി​യി​ല്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കും സാ​ര​മാ​യി ത​ക​രാ​റു​ണ്ടാ​യി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും എം​വി​ഡി, പൊ​ലിസ് വ​കു​പ്പ് അ​ട​ക്കം അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ണി​ക്ക് ക​ള്‍​ച്ച​റ​ല്‍​വേ​ദി പ്ര​സി​ഡന്‍റ് മു​ഖ​ത്ത​ല ശ്രീ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up